KOYILANDY DIARY

The Perfect News Portal

പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായത് സഹകരണ മേഖല: മന്ത്രി കെ. രാജൻ

പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായത് സഹകരണ മേഖല: മന്ത്രി കെ. രാജൻ. മേപ്പയ്യൂർ: പ്രളയം ഉൾപ്പെടെ കേരളം അഭിമുഖീകരിച്ച പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി നിന്ന് കേരളത്തെ കൈ പിടിച്ചുയർത്തുന്നതിൽ സഹകരണ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് കേരള റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. മേപ്പയ്യൂർ അഗ്രികൾചറൽ സോഷ്യൽ വെൽഫയർ – കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിൽ വ്യത്യസ്തവും നൂതനവുമായ പദ്ധതികളിലൂടെ സമാനതകളില്ലാത്ത ഇടപെടലുകൾക്ക് സഹകരണ സംഘങ്ങൾക്ക് കഴിയുമെന്നും അതിലൂടെ കൃഷിയെ ആശ്രയിക്കുന്നവർക്ക് പുത്തൻ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു.
Advertisements
GDS ൻ്റെ ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എയും നിത്യനിധി ഉദ്ഘാടനം കെ.വി.നാരായണനും നിർവഹിച്ചു. ആദ്യ നിക്ഷേപത്തിൻ്റെ ഉദ്ഘാടനം ടി.വി. ബാലൻ കെ.കെ.അജിതകുമാരിയോട് വാങ്ങിക്കൊണ്ട് നിർവ്വഹിച്ചു. ഷെയർ സർട്ടിഫിഫിക്കറ്റ് വിതരണം കൊയിലാണ്ടി ഏ.ആർ.എം. രജിതയും നിർവഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം റാബിയ എടത്ത് കണ്ടി, കെ.രാജീവൻ, ഇ.അശോകൻ, എം.എം.അഷ്റഫ്, സി.ബിജു മാസ്റ്റർ, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ. ലോഹ്യ, മേലാട്ട് നാരായണൻ, മധു പുഴയരികത്ത്, എ.ടി. സി. അമ്മത്, എം.കെ.രാമചന്ദ്രൻ, ഇ.കെ.മുഹമദ് ബഷീർ എന്നിവർ സംസാരിച്ചു. ഹോണററി സെക്രട്ടറി കെ.എം. രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സoഘം പ്രസിഡണ്ട് കെ.കെ. ബാലൻ മാസ്റ്റർ സ്വാഗതവും  വൈ.പ്രസിഡണ്ട് ബാബു കൊളക്കണ്ടി നന്ദിയും പറഞ്ഞു.