KOYILANDY DIARY.COM

The Perfect News Portal

മഴ മുന്നറിയിപ്പില്‍ മാറ്റം; 4 ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ടാണ് പിന്‍വലിച്ചത്. ഇവിടങ്ങളിൽ യെല്ലോ അലേർട്ടാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലേര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചത്.

 

പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം കൂടി മഴ തുടരും. നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച (6-8-2026) 7 ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

 

വെള്ളിയാഴ്ച (7-8-2026) കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. അതേസമയം മഴയുടെ ശക്തി കുറഞ്ഞതോടെ മധ്യകേരളത്തില്‍ ആശങ്ക ഒഴിയുകയാണ്.

 

ആറന്മുളയിലും റാന്നിയിലും വെള്ളമിറങ്ങിത്തുടങ്ങി. എങ്കിലും വെള്ളം പൂര്‍ണമായും കുറയാന്‍ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. വീടുകള്‍ വൃത്തിയാക്കുന്ന ജോലികള്‍ തുടരുകയാണ്. ആലപ്പുഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. ഇടുക്കിയില്‍ രാത്രികാല യാത്രകള്‍ക്കും ഖനനത്തിനും നിരോധനം തുടരുന്നുണ്ട്.

Share news
error: Content is protected !!