KOYILANDY DIARY

The Perfect News Portal

ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം; മന്ത്രി വീണാ ജോര്‍ജ്

പ്രതിഭാധനനായ ശ്രീ ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ്. അദ്ദേഹത്തിനെതിരായുള്ള പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തിന് അപമാനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

പ്രതിഭാധനനായ ശ്രീ ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം. അദ്ദേഹത്തിനെതിരായുള്ള പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തിന് അപമാനം. പ്രിയ രാമകൃഷ്ണന്‍ അങ്ങ് സൃഷ്ടിച്ചത് മോഹിനിയാട്ടത്തിലെ പുതിയ ചരിത്രമാണ്. അങ്ങയ്ക്ക് ഐക്യദാര്‍ഢ്യം.

Advertisements