KOYILANDY DIARY.COM

The Perfect News Portal

ചേർത്തലയിൽ ബസ്സിനുള്ളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തിയ ബസ് ജീവനക്കാർ അറസ്റ്റിൽ

ചേർത്തലയിൽ പ്രൈവറ്റ് ബസ്സിനുള്ളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തി വന്ന ബസ് ജീവനക്കാരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. എഴുപുന്ന സ്വദേശി അനിൽ കുമാർ, രഞ്ജിത്ത് എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത പുകയില ഉത്പന്നമായ ഹാൻസ് സ്കൂൾ കുട്ടികൾക്കും മറ്റും ബസ് ജീവനക്കാർ വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തിൽ ചേർത്തല പ്രൈവറ്റ് ബസ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ENN EMM എന്ന പ്രൈവറ്റ് ബസ്സിനുള്ളിൽ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 30 പാക്കറ്റ് ഹാൻസ് ആണ് പിടിച്ചെടുത്തത്.

 

അറസ്റ്റിലായ രഞ്ജിത്ത് ബസിന്റെ കണ്ടക്ടറും അനിൽകുമാർ ബസിന്റെ ഡ്രൈവറുമാണ്. ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി പ്രൈവറ്റ് ബസുകൾ ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ ലഹരിപദാർത്ഥങ്ങൾ കടത്തുന്നതിന് ഉപയോഗിക്കുന്നുണ്ടോയെന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി ഈ ബസ്സിലെ ജീവനക്കാരെ പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.