KOYILANDY DIARY.COM

The Perfect News Portal

നരക്കോട് ലൈബ്രറി യിൽ പുസ്തക ചർച്ചയും പാട്ട് സദസ്സും

നരക്കോട്: ആർ.കെ. രവിവർമ്മ പുരസ്കാര ജേതാവ് എം.പി. അബ്ദുറഹ്മാൻ മാസ്റ്റരുടെ “മണ്ണ് തിന്നുന്ന വരുടെ നാട്” നോവൽ ചർച്ച സംഘടിപ്പിച്ചു. നരക്കോട് എ.കെ.ജി. വായനശാലയിൽ നടന്ന ചർച്ച കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മോഡറേറ്ററായി. വി.പി.സതീശൻ നരക്കോട്, ശിവദാസൻ വി.പി, രാരിച്ചൻ മാസ്റ്റർ. കെ.കെ, ആയടത്തിൽ പി.ഗോപാലൻ, എന്നിവർ പങ്കെടുത്തു.
സാമൂഹിക അസമത്വങ്ങളുടെ ഭാഗമായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതവും,സംസ്ക്കാരവും, വീക്ഷണങ്ങളും വരച്ചു കാണിക്കുന്നതിൽ നോവലിസ്റ്റ് തൻറെ അസാമാന്യ കഴിവ് പ്രകടമാക്കി എന്ന് പൊതുവെ അഭിപ്രായപ്പെട്ടു. ലൈബ്രറി കൗൺസിൽ മേപ്പയൂർ പഞ്ചായത്ത് നേതൃ സമിതി കൺവീനർ എ.എം. കുഞ്ഞിരാമൻ, കെ.കെ. കുഞ്ഞിരാമൻ, കെ.കെ. ഗംഗാധരൻ,ഷാജി എം.പി, സി. ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ലൈബ്രറി മെമ്പർമാരുടെ ഗാനാലാപനവും നടന്നു. ലൈബ്രറി സെക്രട്ടറി എ.അശോകൻ മാസ്റ്റർ സ്വാഗതവും നോവലിസ്റ്റ് എം.പി അബ്ദുറഹ്മാൻ മറുമൊഴിയും രേഖപ്പെടുത്തി.