KOYILANDY DIARY

The Perfect News Portal

കിസാൻ സഭ സമ്മേളനത്തിലേക്ക് വിദേശപ്രതിനിധികൾക്ക് വിലക്ക്; വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു.

കിസാൻ സഭ സമ്മേളനത്തിലേക്ക് വിദേശപ്രതിനിധികൾക്ക് വിലക്ക്; വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. തൃശൂർ:  കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിനെത്തിയ വിദേശപ്രതിനിധികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തടഞ്ഞ് തിരിച്ചയച്ചു. ഇൻറർനാഷനണൽ ട്രേഡ് യൂണിയൻ ഫോർ ഫാർമേഴ്സ് എന്ന സംഘടനയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നിന്നെത്തിയ ക്രിസ്റ്റ്യൻ അലിയാമി, മരിയ ഡി റോച്ച എന്നിവരെയാണ് തിരിച്ചയച്ചത്.

ടൂറിസ്റ്റ് വിസയിൽ വരുന്നവരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുവാൻ അനുവാദമില്ലെന്ന്  ആരോപിച്ചാണ്  വിമാനത്താവളത്തിൽ നിന്നുതന്നെ ഇരുവരേയും  മടക്കിയത്. ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് ഇവർ വിമാനമിറങ്ങിയത്. തൃശൂരിൽ ഇന്നാണ് കിസാൻസഭ സമ്മേളനം ആരംഭിച്ചത്. സൗഹാർദ പ്രതിനിധികളടക്കം 803 പേരാണ് പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കുന്നത്.