KOYILANDY DIARY

The Perfect News Portal

”ആപദ് മിത്ര” രക്ഷാ പ്രവർത്തനത്തിന് വളണ്ടിയർ സേവനം വിപുലപ്പെടുത്തുന്നു

”ആപദ് മിത്ര” ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനത്തിന് വളണ്ടിയർമാരുടെ സേവനം വിപുലപ്പെടുത്തുന്നതിനായി കൊയിലാണ്ടിയിൽ സിവിൽ ഡിഫെൻസ് പരിശീലനം ആരംഭിച്ചു.  ആപദ് മിത്ര എന്ന പരിശീലന പരിപാടി പന്തലായനി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഫയർ ഫോഴ്സ് ഡിപ്പാർട്ട്മെൻറ് സംയുക്തമായാണ് കൊയിലാണ്ടി സ്റ്റേഷനിൽ പരിപാടി സംഘടിപ്പിക്കുന്നത്.

Advertisements

കൊയിലാണ്ടി മേഖലയിലെ സിവില്‍ ഡിഫെന്‍സ് വളണ്ടിയർമാര്‍ക്കും സന്നദ്ധ പ്രവർത്തകർക്കുo അപകടങൾ ഉണ്ടാവുമ്പോഴും ദുരന്തനിവാരണ പ്രവർത്തനo നടത്തുമ്പോഴും  കാര്യക്ഷമമായി എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. പരിശീലനം ആരംഭിച്ചത്. സിവിൽ ഡിഫൻസ് വളണ്ടിയർമാരടക്കം അറുപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.

ഇനിയുള്ള അഞ്ചു ദിവസങ്ങളിലും തുടർ പരിശീലനം നൽകും. ഈ ട്രൈനിങ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നവർ മികച്ചൊരു രക്ഷാപ്രവർത്തകർ ആയിമാറട്ടെ എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ബാബുരാജ് പറഞ്ഞു. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്തത്തിൽ  സേനാംഗങ്ങൾ വിജിത്ത് കുമാർ, പ്രദീപ്, ഷിജു ടി പി, നിധിൻരാജ്, സനിൽരാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Advertisements