KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി വ്യവസായി ഏകോപനസമിതി നന്തി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷി കൺവെൻഷൻ വിളിച്ചുചേർത്തു

.
നന്തിയിൽ ബൈപ്പാസ് നിർമ്മാണ കമ്പനിയുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തെ തുടർന്ന് മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം ദുരിതത്തിൽ ആയ കച്ചവടക്കാരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി നന്തി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിപുലമായ സർവ്വകക്ഷി കൺവെൻഷൻ വിളിച്ചുചേർത്തു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് എം പി അഖില കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീകുമാർ, മെമ്പർമാരായ അനസ് അയാടത്തിൽ, സവിത രാമൻ വീട്ടിൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ജീവാനന്ദൻ മാസ്റ്റർ, കൂരളി കുഞ്ഞമ്മദ്, എൻ. ശ്രീധരൻ, പി വി കെ അഷറഫ്, എ. വി സുഹറ എന്നിവർ  സംസാരിച്ചു. തുടർന്ന് നിർദിഷ്ട ഡൈനേജ്ന്റെ മാസ്റ്റർ പ്ലാൻ സി വി ബാബു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. ഡൈനേജ് നിർമ്മാണത്തിന് ബന്ധപ്പെട്ടവരെ കാണുവാനും കാലതാമസം വരാതെ പദ്ധതി നടപ്പിലാക്കുവാനും 16 അംഗ കമ്മിറ്റി രൂപീകരിച്ചു.
രക്ഷാധികാരികളായി പഞ്ചായത്ത് പ്രസിഡണ്ട് അഖില, വൈസ് പ്രസിഡണ്ട് ശ്രീകുമാർ, വാർഡ് മെമ്പർമാരായ അനസ് അയാടത്തിൽ, സവിത തുടങ്ങിയവരെയും ചെയർമാനായി കെ ജീവാനന്ദൻ മാസ്റ്ററെയും, കൺവീനറായി പവിത്രൻ ആതിരയെയും തെരഞ്ഞെടുത്തു. യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ സുരേഷ് ഒറിയ, വിശ്വൻ, രാജൻ, ഒ ടി അബ്ദുള്ള തുടങ്ങിയവർ നേതൃത്വം കൊടുത്തു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സനീർ വില്ലങ്കണ്ടി സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ വി കെ സുബൈർ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!