KOYILANDY DIARY.COM

The Perfect News Portal

ഇടുക്കി പൂപ്പാറയിൽ മൂന്നര വയസുകാരൻ ഒഴുക്കിൽപെട്ട്‌ മരിച്ചു

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ മൂന്നര വയസുകാരൻ ഒഴുക്കിൽപെട്ട്‌ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് (മൂന്നര) ആണ് മരിച്ചത്. വീട്ടുകാർക്കും ബന്ധുക്കൾക്കും ഒപ്പം പുഴ കാണാനായി പോയപ്പോളാണ് കുട്ടി അപകടത്തിൽ പെട്ടത്. പാറയിൽ നിന്നും തെന്നി കുട്ടി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിലെ ഒഴുക്കിൽപ്പെട്ട കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Share news
error: Content is protected !!