KOYILANDY DIARY.COM

The Perfect News Portal

ബീച്ചിൽ ഭിന്നശേഷിക്കാര്‍ക്കായി സ്ഥിരം റാമ്പ് സംവിധാനം പരിഗണിക്കും; ഒ സദാശിവൻ

.

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് കടൽത്തിരകളെ അടുത്തറിയാൻ അവസരമൊരുങ്ങുന്നു. കോഴിക്കോട് ബീച്ചിൽ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും അനായാസം സഞ്ചരിക്കാൻ സഹായിക്കുന്ന സ്ഥിരം റാമ്പ് സംവിധാനം പരിഗണിക്കുമെന്ന് മേയര്‍ ഒ സദാശിവൻ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് പ്രയോജനപ്പെടുന്ന സ്ഥിരം സൗകര്യം ഒരുക്കുന്നതിൽ കോഴിക്കോട് കോർപറേഷൻ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിനോടനുബന്ധിച്ച് ബീച്ചിലെ മണൽപ്പരപ്പിൽ താൽക്കാലികമായി നിർമിച്ച റാമ്പ് സിസ്റ്റം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ റാമ്പിലൂടെ ഭിന്നശേഷിക്കാർക്ക് വീൽ ചെയറിൽ ഇരുന്നുതന്നെ കടൽക്കാഴ്ചകൾ അടുത്താസ്വദിക്കാം.

 

Share news
error: Content is protected !!