കൊല്ലം മത്സ്യ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു

കൊയിലാണ്ടി: നഗരസഭയിലെ കൊല്ലം അങ്ങാടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന മത്സ്യ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനം നടത്തി. നഗരസഭയും സംസ്ഥാന സര്‍ക്കാരും ചേർന്ന് 5 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള കെട്ടിടം പണിയുന്നത്. നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊല്ലം റെയിൽവെ ഗേറ്റിന് സമീപം സ്വാകാര്യ വ്യക്തിയിൽ നിന്ന് പൊന്നും വിലയ്ക്ക് 40 സെൻ്റ് സ്ഥലം നഗരസഭ വിലകൊടുത്തു വാങ്ങുകയായിരുന്നു. അവിടെയാണ് കെട്ടിടം നിർമ്മിക്കുന്നത്. 6 മാസംകൊണ്ട് ആദ്യഘട്ടം പണി പൂർത്തിയാക്കി മത്സ്യ മാർക്കറ്റ് തുറന്ന്കൊടുക്കാൻ കഴിയുംവിധമാണ് പ്രവർത്തി ആരംഭിച്ചിട്ടുള്ളത്.
നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ സ്വാഗതം പറഞ്ഞു, വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി, സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ദിവ്യസെല്‍വരാജ് എന്‍. കെ. ഭാസ്‌കരന്‍, വി.കെ. അജിത, നഗരസഭ കൌൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രന്‍, വി.പി. ഇബ്രാഹിംകുട്ടി, കെ.വി. സുരേഷ്, കെ.ടി. സുമ, മുന്‍ വൈസ്‌ചെയര്‍മാന്‍ ടി.കെ. ചന്ദ്രന്‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ.മുഹമ്മദ്, വി.വി. സുധാകരന്‍, ഇ.കെ. അജിത്, ഇ.എസ്. രാജന്‍, കബീര്‍ സലാല, ടി.കെ. രാധാകൃഷ്ണന്‍, സുധാകരന്‍ സുകന്യ, എം.പത്മനാഭന്‍, നഗരസഭ സൂപ്രണ്ട് എ. എം. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

