KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം എറണാകുളം നേടി

52 ആമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം എറണാകുളം നേടി. 5000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍
സ്‌കൂളിലെ ബിബിന്‍ ജോര്‍ജാണ് മേളയില്‍ ആദ്യ സ്വര്‍ണം നേടിയത്. ബിബിന്റെ നേട്ടം മീറ്റ് റെക്കോഡോടെയാണ്.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്ത മത്സരത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ ബബിതയും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളിയുടെ പിഎന്‍ അജിത്തും സ്വര്‍ണം നേടി.മെഡിക്കല്‍ കോളേജിലുളള ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 2600 ല്‍ അധികം കായിക താരങ്ങളാണ് ഇത്തവണ മീറ്റില്‍ മാറ്റുരയ്ക്കുന്നു.