മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലേക്ക്. തിങ്കളാഴ്ച രാവിലെ ആറിന് ജലനിരപ്പ് 129.20 അടിയായി. അണക്കെട്ട് പ്രദേശത്ത് 84 മില്ലീമീറ്ററും തേക്കടിയില്‍ 65 എംഎംഉം മഴ പെയ്തു. തമിഴ്നാട് സെക്കന്‍ഡില്‍ കൊണ്ടു പോകുന്ന വെള്ളം 1800 ഘന അടി ആയി ഉയര്‍ത്തി.അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 5653 ഘന അടി വെള്ളം ഒഴുകി എത്തുന്നുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടകയാണ്. പുലര്‍ച്ചെ കനത്ത മഴ പെയ്തു. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരും.




