കേരള സീനിയർ സിറ്റിസൺ ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് 10-ാം വാർഷികം സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺ ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റിന്റെ 10-ാം വാർഷിക സമ്മേളനം കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിൽ വെച്ച് നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം രവീന്ദ്രൻ (KSCF യുണിറ്റ് പ്രസിഡണ്ട്) അധ്യക്ഷL വഹിച്ചു. അജയൻ മൂലാട് (KSCF കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി), ജമീല റഷീദ് (എസ് ഐ. പിങ്ക് പോലീസ്. കൊയിലാണ്ടി എന്നിവർ സംസാരിച്ചു. മു

തിർന്ന പൗരന്മാരായ രാഘവൻ നായർ കെ.വി, ശ്രീ ഭാസ്കരൻ നായർ. സി, ഉണിച്ചിരക്കുട്ടി. കെ.ടി, സാവിത്രി അന്തർജ്ജനം എൻ ഇ എന്നിവരെ ആദരിച്ചു. എൻ കെ പ്രഭാകരൻ (KSCFകൊയിലാണ്ടി മേഖലാ പ്രസി ഡണ്ട്), ബാലകൃഷ്ണൻ മാസ്റ്റർ അണേല (KSCF കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർ) എന്നിവർ ആശംസകൾ നേർന്നു. ടി.കെ വാസുദേവൻ നായർ റിപ്പോർട്ടും രാമുണ്ണി മാരാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.നാരായണൻ എൻ.കെ നന്ദി പറഞ്ഞു.




