കെ എസ് ടി എ പൊതുയോഗം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി സബ് ജില്ല കമ്മിറ്റി യു. എ ഖാദർ പാർക്കിൽ പൊതുയോഗം സംഘടിപ്പിച്ചു. കേന്ദ്ര കേരള സർക്കാർ നയങ്ങളും പൊതു വിദ്യാഭ്യാസ രംഗവും എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. പവിന അധ്യക്ഷത വഹിച്ചു. സി. ഉണ്ണികൃഷ്ണൻ, വി. ലിജു എന്നിവർ അഭിവാദ്യം ചെയ്തു. ഗണേശ് കക്കഞ്ചേരി സ്വാഗതവും ജാസ്മിൻ ക്രിസ്റ്റബൽ നന്ദിയും പറഞ്ഞു.



