KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു

.

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി എത്തിയ അയ്യപ്പന്മാരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. നട തുറന്നതിന്റെ പത്താം ദിവസമായ ഇന്നലെ 73,744 തീർത്ഥാടകരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്. ഉച്ചയ്ക്ക് ശേഷം സന്നിധാനത്തെ നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം, ശബരിമലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. മഴയെ തുടർന്ന് തീർത്ഥാടകർക്ക് വിരിവെയ്ക്കുന്നതിനായി ദേവസ്വം ബോർഡ് ഒരുക്കിയ ഓഡിറ്റോറിയവും ചോർന്നൊലിക്കുന്ന സാഹചര്യമുണ്ടായി. തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നതിനൊപ്പം മഴ കൂടി ശക്തമായതോടെ ശബരിമലയിലെത്തുന്ന ഭക്തർക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കേണ്ട സാഹചര്യമാണുള്ളത്.

 

Share news