KOYILANDY DIARY.COM

The Perfect News Portal

മുന്‍ എൻ.സി.പി നേതാവ് കെ.കെ. മൊയ്തീനെ അനുസ്മരിച്ചു

 .
മേപ്പയൂർ: മുൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെമ്പറും എൻ.സി.പി നേതാവുമായിരുന്ന  കെ.കെ. മൊയ്തീൻ്റെ രണ്ടാം ചരമ വാർഷികം എൻ.സി.പി. മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. എൻ. സി.പി. ജില്ലാ നിർവ്വാഹക സമിതി അംഗം ഇ. കുഞ്ഞിക്കണ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ.കെ. രമേശൻ അധ്യക്ഷതവഹിച്ചു. പി. സതീഷ് ബാബു, വി.കുഞ്ഞിരാമൻ കിടാവ്, റഹ്‌മാൻ കൊഴുക്കല്ലൂർ, കെ.കെ. ബാലൻ, കെ. അശോകൻ എന്നിവർ സംസാരിച്ചു. ടി.രവീന്ദ്രൻ സ്വാഗതവും ടി.ചന്ദ്രൻ നന്ദിയും പറഞ്ഞു.
Share news