തിരുവങ്ങൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
.
കൊയിലാണ്ടി: തിരുവങ്ങൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കാപ്പാട് കണ്ണങ്കണ്ടി പുളിക്കൂലിൽ താമസിക്കും, ചെറിയപുരയിൽ കുഞ്ഞിക്കോയയുടെ മകൻ സി.പി മൻസൂർ (24) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായിരുന്നു മൻസൂർ. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് തട്ടിയത്. അപകടത്തെ തുടർന്ന് ട്രെയിൻ വൈകി ഓടുകയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ഷറീന. സഹോദരൻ: സൽമാൻ.



