വീട് മാറിയുള്ള ഇ ഡി പരിശോധന: ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് നൗഷാദ്
.
കൊയിലാണ്ടി: വീട് മാറിയുള്ള ഇ ഡി പരിശോധനയിൽ വിമർശനവുമായി വീടുടമസ്ഥൻ നൗഷാദ്. വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് വ്യക്തമാക്കിയ നൗഷാദ് ഇ ഡി നൽകിയ രേഖയും മാധ്യമങ്ങൾക്ക് മുന്നിൽ സമർപ്പിച്ചു. ഉദ്യോഗസ്ഥരുടെ കയ്യിൽ ഉണ്ടായിരുന്നത് വീടിൻ്റെ ഫോട്ടോ മാത്രമായിരുന്നു. പാസ്പോർട്ടിൽ കാണിച്ച ഫോട്ടോ മറ്റൊരു നൗഷാദിൻ്റെതായിരുന്നു.

ഇ.ഡി. ഉദ്യോഗസ്ഥർ ഉറങ്ങുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ലൊക്കേഷൻ മാത്രം വെച്ചാണ് വന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തൻ്റെ അഡ്രസ്സ് നൗഷാദ് വടക്കേപുറത്ത് എന്നാണ്. ഒരു പേരിൽ തന്നെ വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു. വീടിൻ്റെ ഫോട്ടോ ആരു കൊടുത്തു എന്നറിയില്ല. തെളിവ് ആവശ്യപ്പെട്ടിട്ടും ഇ.ഡി നൽകിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. വലിയ മാനഹാനിയാണ് കുടുംബത്തിനുണ്ടായത്.




