KOYILANDY DIARY.COM

The Perfect News Portal

ന്യൂസിലൻഡിനെതിരെ ആദ്യ ‍ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയില്‍: രാഹുലിനും ജയ്സ്വാളിനും അർധസെഞ്ച്വറി

.

വെല്ലിംഗ്ടൺ- ന്യൂസിലൻഡിനെതിരെ ആദ്യ ‍ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയില്‍. വെല്ലിംഗ്ടണിൽ നടന്ന ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയുടെയും ആകാശ് ദീപിൻ്റെയും മികവിൽ ന്യൂസിലൻഡിനെ 368 റൺസിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ്.

 

ഓപണർമാരായ യശസ്വി ജയ്സ്വാളിന്റെയും കെ എൽ രാഹുലിൻ്റെയും അർധസെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.  നിലവിൽ 116 പന്തിൽ 52 റൺസുമായി രാഹുലും 35 പന്തിൽ 16 റൺസുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ. 89 പന്തിൽ 85 റൺസുമായി 16 ഫോറുകളടക്കം ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ജയ്സ്വാളിനെ മാറ്റ് ഹെൻറിയാണ് പുറത്താക്കിയത്.

 

നിലവിൽ ഒമ്പത് വിക്കറ്റുൽ ബാക്കി നിൽക്കെ 209 റൺസിന് പിന്നിലാണ് ഇന്ത്യ. ആദ്യ ദിനം 243-5 എന്ന നിലയില്‍ കളിയവസാനിപ്പിച്ച കീവിസിന് 125 റൺസ് മാത്രമാണ് ചേർക്കാനായത്. സ്കോർ 286 ൽ നിൽക്കെ ഹെൻറി നിക്കോള്‍സിന് പിന്നാലെ ഇന്ന് സെഞ്ചുറി കുറിച്ച ഗ്ലെൻ ഫിലിപ്‌സിനെ (114) ആകാശ് ദീപ് മടക്കി. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 70 റൺസ് എന്ന നിലയിലായിരുന്ന ആതിഥേയരെ നിക്കോള്‍സ് – ഫിലിപ്‌സ് സഖ്യത്തിന്റെ കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന് കര കയറ്റിയത്.

 

കീവിസ് നിരയിൽ 20 റൺസ് കടന്ന രണ്ട് താരങ്ങൾ ഇവർ മാത്രമാണ്. ഫിലിപ്‌സ് മടങ്ങിയതിന് പിന്നാലെ നാഥാൻ സ്മിത്ത് (14), കെയില്‍ ജാമിസണ്‍ (11), മാറ്റ് ഹെൻറി (1), ജേക്കബ് ഡഫി (4) എന്നിവർക്കും അധികം നേരം പിടിച്ചു നിൽക്കാനായില്ല. 175 റണ്‍സുമായി നിക്കോള്‍സ് പുറത്താകാതെ ഒരറ്റത്ത് നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ബുമ്ര നാല് വിക്കറ്റും ആകാശ് ദീപ് മൂന്ന് വിക്കറ്റും നേടി. അൻഷൂല്‍ കാമ്പോജ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.

 

Share news