‘കാരുണ്യ സ്പർശം’ പദ്ധതിയുടെ ഭാഗമായി റേഷൻ വ്യാപാരി തങ്കമണിയുടെ കുടുംബത്തിന് ധനസഹായം നൽകി
.
കൊയിലാണ്ടി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘കാരുണ്യ സ്പർശം’ പദ്ധതിയുടെ ഭാഗമായി ആവള AR D99 നമ്പർ റേഷൻ വ്യാപാരി മരണപ്പെട്ട തങ്കമണിയുടെ കുടുംബത്തിന് ധനസഹായം നൽകി. സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂർ ധനസഹായം വിതരണം ചെയ്തു. പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.


സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് അലി, സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, സംസ്ഥാന ഭാരവാഹി പി ഡി പോൾ, ജില്ലാ ഭാരവാഹികളായ ഇ. ശ്രീജൻ, കെ പി അഷറഫ്, താലൂക്ക് ഭാരവാഹികളായ കെ കെ പരീത്, ശശിധരൻ മങ്കര, യു. ഷിബു, എ കെ രാമചന്ദ്രൻ, ടി. സുഗതൻ, ശങ്കര നാരായണൻ, വി പി നാരായണൻ, കെ. ജനാർദ്ദനൻ, പി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.




