ഗ്യാനേഷ് കുമാറിനെ പുറത്താക്കുക: UTUC പ്രതിഷേധിച്ചു
.
കോഴിക്കോട്: തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്ന ജനാധിപത്യത്തെ കശാപ്പുചെയ്ത മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്ന ആവശ്യവുമായി UTUC കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ആർ എസ് പി ജില്ലാ സെക്രട്ടറി ഇ. കെ. എം. റഫീഖ് ഉദ്ഘാടനം ചെയ്തു. സദസ്സിൽ UTUC സംസ്ഥാന വൈസ് പ്രസിഡണ്ട് ടി. കെ അബ്ദുള്ള കോയ മുഖ്യ പ്രഭാഷണം നടത്തി.

ആർ എസ് പി കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം സായി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. RYF ജില്ല സെക്രട്ടറി ശ്രീനാഥ് ജില്ല കമ്മിറ്റി അംഗങ്ങളായ ബാബു പാലാഴി, വിൽസൺ ജോൺ എന്നിവർ സംസാരിച്ചു. UTUC സംസ്ഥാന കമ്മിറ്റി അംഗം ഗിരിശൻ മാസ്റ്റർ നന്ദി പറഞ്ഞു.



