KOYILANDY DIARY.COM

The Perfect News Portal

ഉപ്പ് വയൽ ഡ്രൈനേജും കോൺക്രീറ്റ് റോഡും നാടിന് സമർപ്പിച്ചു

.
മൂടാടി ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉപ്പ് വയൽ ഡ്രൈനേജിന് 5 ലക്ഷം രൂപയും കോൺക്രീറ്റ് റോഡിന് 3 ലക്ഷവും അനുവദിച്ച് പൂർത്തിയാക്കിയ പ്രവൃത്തി ജനങ്ങൾക്കായി സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ കെ. സത്യൻ, എ.വി. ഭവാനി എന്നിവർ സംസാരിച്ചു. പ്രദേശവാസികൾ സന്നിഹിതരായി.
Share news