പൊയിൽക്കാവില്‍ സ്വകാര്യ ബസ്സിൽ നിന്നും തെറിച്ച് വീണ് യുവതിക്ക് പരിക്ക്
.
കൊയിലാണ്ടി: സ്വകാര്യ ബസ്സിൽ നിന്നും തെറിച്ച് വീണ് യുവതിക്ക് പരിക്ക്. ദേശീയ പാതയിൽ പൊയിൽക്കാവില്‍ ഇന്നലെ രാത്രിയണ് സംഭവം. പൊയിൽക്കാവ് സ്വദേശി ആദിത്യ (18) നാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ക്രിതിക ബസ്സിൽ നിന്നാണ് അപകടം. ഹൈവേ പോലീസ് ഉടനെ തന്നെ സംഭവ സ്ഥലത്ത് കുതിച്ചെത്തി ആംബുലൻസിൽ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. ഇറങ്ങുന്നതിൻന്ന് മുൻപ് ബസ്സ്എടുക്കുകയായിരുന്നു എന്നാണ് പറയുന്നത്.




