KOYILANDY DIARY.COM

The Perfect News Portal

പുരാരേഖാ വകുപ്പിന്റെ നേതൃത്വത്തിൽ ഭരണഭാഷ വാരാഘോഷം സംഘടിപ്പിച്ചു

.

കോഴിക്കോട്: സംസ്ഥാന പുരാവസ്തുരേഖാ വകുപ്പിന്റെ ഭരണഭാഷാ വാരാഘോഷം 2026 വിപുലമായി സംഘടിപ്പിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റീജിയണൽ ആർക്കൈവ്സിൽ നടന്ന പരിപാടിയിൽ റീജിയണൽ ആർക്കേവ്സ് സൂപ്രണ്ട് എ. മഞ്ജു അദ്ധ്യക്ഷയായിരുന്നു. വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വകുപ്പ് നടത്തിയ ഉപന്യാസ രചനാ മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ. ഷിനോയ് ജസിന്ത്, ആർക്കിവിസ്റ്റ് വി. വി. രതീഷ്, അസിസ്റ്റന്റ് ആർക്കിവിസ്റ്റ് പി. വിജിത്ത് എന്നിവർ സംസാരിച്ചു.

Share news