അമച്വര്‍ നാടകോത്സവം: കോഴിക്കോട് നന്മ പെരുമണ്ണ അവതരിപ്പിച്ച ‘തങ്കനാട്ടം’ ഒന്നാം സ്ഥാനം കരസ്ഥമാക്കി
.
തിരുവനന്തപുരം: ശ്രീ സത്യസായി സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ അമച്വര്‍ നാടകോത്സവത്തില്‍ കോഴിക്കോട് നന്മ പെരുമണ്ണ അവതരിപ്പിച്ച ‘തങ്കനാട്ടം’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 45 ദിവസം നീണ്ടുനിന്ന നാടകോത്സവത്തില്‍ കോഴിക്കോട് കടലുണ്ടി രചന നാടക സംഘത്തിന്റെ ‘തമ്പുരാന്’ രണ്ടാം സ്ഥാനവും, കോഴിക്കോട് ചെലന്നൂര്‍ നാടകം പൂക്കുന്ന കാട് അവതരിപ്പിച്ച ‘പേടി’ മൂന്നാം സ്ഥാനവും നേടി. അമച്വര്‍ നാടകവേദികള്‍ക്ക് പുതുജീവന്‍ പകരാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുമായി സംഘടിപ്പിച്ച മേളയില്‍, പ്രത്യേക ജൂറി തിരഞ്ഞെടുത്ത 15 നാടക സംഘങ്ങളാണ് മാറ്റുരച്ചത്.

ഡോ. രാജാ വാര്യര്‍, കെ. കലാധരന്‍, ശശി നാരായണന് എന്നിവരടങ്ങിയ വിദഗ്ധ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനം 1,00,000 ലക്ഷം രൂപയും രണ്ടാം സമ്മാനം 50,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ് വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍. സമ്മാന വിതരണം തിരുവനന്തപുരത്ത് വെച്ചാണ് നടക്കുക. ശ്രീ സത്യസായിബാബയുടെ ജന്മദിനമായ 2026 നവംബര്‍ 23-ന് സായിഗ്രാമത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്യും.




