മുട്ട കോഴി വിതരണം ചെയ്തു
.
മൂടാടി ഗ്രാമ പഞ്ചായത്തിൽ 600 കുടുംബങ്ങൾക്ക് മുട്ട കോഴി വിതരണം ചെയ്തു. ഈ വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മുട്ട ഗ്രാമം പദ്ധതിയുടെ ഭാഗമായ കോഴി വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. പി അഖില ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.


വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവാനി എ. വി. വാർഡ് മെമ്പർമാരായ സവിത, ബീന ഗിരീഷ്, അനസ് ആയടത്തിൽ, റൗസി ബഷീർ, പി.കെ. ലീല, വെറ്റിനറി ഡോക്ടർ ഷിംജ എന്നിവർ സംസാരിച്ചു. ഷബീർ നന്ദി പറഞ്ഞു.




