വാർഡ് തല ശുചീകരണം നടത്തി
.
കൊയിലാണ്ടി: സ്മാർട്ട് കൊയിലാണ്ടി ശുചിത്വ പദ്ധതിയുടെ ഭാഗമായി വാർഡ് തല ശുചീകരണം നടത്തി. നെല്ല്യാടി കെ.പി.കെ. മുക്കിൽ നഗരസഭ ചെയർ പേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ എ.പി. സുധീഷ് സമാർട്ട് കൊയിലാണ്ടി പദ്ധതി വിശദീകരിച്ചു. എം.വി. ബാലകൃഷ്ണൻ, വാസു വി.വി എന്നിവർ ആശംസകൾ നേർന്നു. വാർഡ് കൗൺസിലർ അധ്യക്ഷത വഹിച്ചു. ദയാനന്ദൻ സ്വാഗതവും എഡിഎസ് ചെയർപേഴ്സൺ പ്രേമ നന്ദിയും പറഞ്ഞു. അൻപതോളം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.



