KOYILANDY DIARY.COM

The Perfect News Portal

തണൽ ഒരുക്കുന്നത് മനുഷ്യനന്മ നിറഞ്ഞ കർമങ്ങൾ: കൽപ്പറ്റ നാരായണൻ മാസ്റ്റർ

.
കൊയിലാണ്ടി: വൃക്കരോഗികൾക്ക് സഹായമെത്തിക്കുന്നതിനായി നവംബർ ഒന്നിന് സംഘടിപ്പിക്കുന്ന കൊല്ലം തണൽ ചായയുടെ സ്വാഗതസംഘം ഓഫീസ് സാഹിത്യ അക്കാദമി ചെയർമാനും കൊല്ലം തണൽ ചായയുടെ മുഖ്യരക്ഷാധികാരിയുമായ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മനുഷ്യനന്മ നിറഞ്ഞ കർമങ്ങളിലൂടെയാണ് തണൽ സഹജീവികൾക്ക് ആശ്വാസമേകുന്നതെന്ന് അദ്ദേഹം പറഞ്ഞു.  
ഉദ്ഘാടനത്തിനു ശേഷം നടന്ന തണൽ പ്രഭാത നടത്തം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. സുധീഷ് ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർമാരായ ഷാദിയ ടീച്ചർ, തസ്നിയ്യ ടീച്ചർ, വൽസൻ മാസ്റ്റർ, സിദ്ദീഖ് കൂട്ടുമ്മുഖം, കെ. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. പിഷാരിക്കാവിലെ നവമി ആഘോഷത്തിനെത്തിയ ഭക്തജനങ്ങളും പാറപ്പള്ളിയിലെത്തിയ വിശ്വാസികളും പ്രഭാത നടത്തത്തിന് അഭിവാദ്യമർപ്പിച്ചു. തണൽ ചായയുടെ ഭാഗമായി വരും ദിവസങ്ങളിൽ ഗൃഹസമ്പർക്കം, കലാവിരുന്നുകൾ, വിളംബരജാഥ, ചിത്രരചനാ പ്രദർശനം, സിഗ്നേച്ചർ സ്പോട്ട്, തണൽ സഭകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
Share news