പൂക്കാട് കലാലയം സംഗീത മണ്ഡപം ഉണർന്നു
.
കൊയിലാണ്ടി: പുക്കാട് കലാലയം നവരാത്രി സംഗീതോത്സവം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ പ്രശസ്ത ഗായിക സിബല്ലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി.കെ. സുനിൽകുമാർ നവരാത്രി സന്ദേശം നൽകി. സിബല്ലാ സദാനന്ദനെ ശിവദാസ് ചേമഞ്ചേരി പൊന്നാട അണിയിച്ചു.
.

.
സത്യൻ മേപ്പയ്യൂരും സുനിൽ തിരുവങ്ങൂരും സ്നേഹോപഹാരങ്ങൾ സമർപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ യു.കെ. രാഘവൻ സ്വാഗതവും ജനറൽ സെക്രട്ടറി ശിവദാസ് കാരോളി നന്ദിയും പറഞ്ഞു.
സംഗീതോത്സവത്തിൻ്റെ ആദ്യദിനം സിബല്ലാ സദാനന്ദനും സുനിൽകുമാറും ചേർന്ന് ഗാനമേള അവതരിപ്പിച്ചു. രണ്ടാം ദിവസം കുമാരി ദിയ സുരേഷ് വയലിൻ കച്ചേരി അവതരിപ്പിക്കും.



