കൊല്ലം പിഷാരികാവ് നവരാത്രി മഹോത്സവത്തിന് ചിറക്കൽ കാളിദാസൻ തിടമ്പേറ്റും
.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രിമഹോത്സവത്തിന് പിഷാരികാവിലമ്മയുടെ തിടമ്പേറ്റുന്നത് കേരളത്തിലെ ആന പ്രേമികളുടെ പ്രിയങ്കരനായ ചിറക്കൽ കാളിദാസൻ. കേരളത്തിലെ പ്രശസ്ത നാട്ടാനകളിൽ ഉയരവും തലയെടുപ്പും ഉത്സവ എഴുന്നള്ളിപ്പുകളിലെയും സിനിമയിലെ സാന്നിധ്യവുമാണ് കാളിദാസനെ ആനപ്രേമികൾക്കിടയിൽ ശ്രദ്ധേയനാക്കിയത്.
.


.
ഒക്ടോബർ 11 മുതലാണ് പിഷാരികാവിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക, ക്ഷേത്രത്തിലെ വിവിധങ്ങളായ ചടങ്ങുകൾക്ക് പുറമെ സംഗീത നൃത്ത പരിപാടികൾ എല്ലാദിവസവും രാവിലെയും വൈകീട്ടും ഉണ്ടായിരിക്കുമെന്ന് പിഷാരികാവ് എക്സി. ഓഫീസർ എൻ സതീശ് കുമാറും, ട്രസ്റ്റി ബോർഡ് ചെയർമാൻ ഈച്ചരാട്ടിൽ അപ്പുക്കുട്ടി നായരും മാനേജർ അനിൽ ചെട്ടിമഠവും അറിയിച്ചു.



