KOYILANDY DIARY.COM

The Perfect News Portal

അടിയന്തര ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കായി യുവാക്കളെ പരിശീലിപ്പിക്കാൻ ക്യാമ്പുകളുമായി ഡിവൈഎഫ്ഐ

.

അടിയന്തര ജീവൻ ര​ക്ഷാപ്രവർത്തനങ്ങൾക്കായി യുവാക്കളെ പരിശീലിപ്പിക്കാൻ ക്യാമ്പുകളൊരുക്കി ഡിവൈഎഫ്ഐ. സംസ്ഥാനത്തെങ്ങും ലക്ഷകണക്കിന് യുവാക്കൾക്കാണ് പ്രത്യേക പരിശീലനം നൽകുന്നത്. ആദ്യ ഘട്ടമായി പാലക്കാട് പരിശീലന ക്യാമ്പ് നടന്നു. ആൾകൂട്ടത്തിലൊരാൾ പെട്ടെന്ന് കുഴഞ്ഞ് വീണാൽ എന്ത് ചെയ്യും? ഹൃദയം നിലച്ച് പോയാ? സിപിആർ പോലുള്ള പ്രാഥമിക ചികിത്സകൾ ജീവൻ തന്നെ രക്ഷിച്ചേക്കാം.

 

അതിനായി കേരളത്തിലെ യുവ തലമുറയെ പരിശീലിപ്പിക്കുകയാണ് ഡിവൈഎഫ്ഐ. പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പിൽ, ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 200നടുത്ത് യുവാക്കൾക്ക് പരിശീലനം നൽകി. ഇവർ അവരവരുടെ പ്രദേശത്തു ചെന്ന് പരിശീലനം നൽകുമെന്ന് ജില്ലാ പ്രസിഡണ്ട് ഷിബി കൃഷ്ണ പറഞ്ഞു. സിപിആർ പരിശീലനത്തിന് പുറമെ തീപിടിത്തം ഉണ്ടായാൽ ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്കും ക്ലാസ് ഉണ്ട്.

 

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്ത പരിശീലന കളരിയിൽ ഓരോ മേഖലയിലെയും വിദഗ്‌ധർ പരിശീലനത്തിന് നേതൃത്വം നൽകി. തൃശൂർ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ജീവൻ രക്ഷ പ്രവർത്തനങ്ങൾക്കായി യുവാക്കളെ പരിശീലിപ്പിക്കാൻ തീരുമാനിച്ചത്.

 

Share news