KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലാതല വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ട് മുതൽ ആരംഭിക്കും

.
കോഴിക്കോട്: വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാതല വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ നടത്തും. വാരാഘോഷത്തിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾക്കായുള്ള  ജില്ലാതലമത്സരങ്ങൾ കോഴിക്കോട് മാത്തോട്ടത്തുള്ള വനശ്രീയിൽ വെച്ച് ഒക്ടോബർ രണ്ട്, മൂന്ന്  തീയതികളിൽ നടത്തും. അംഗീകൃത വിദ്യാലയങ്ങളിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, എന്നിവയിലും അപ്പർ പ്രൈമറി, ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരത്തിലും ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരത്തിലും പങ്കെടുക്കാം.
ഓരോ ഇനങ്ങളിലും ഓരോ വിദ്യാലയങ്ങളിൽ നിന്ന് പരമാവധി രണ്ട് പേരെ പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തിന് രണ്ട് പേരടങ്ങുന്ന ഒരു ടീമിനെ മാത്രം പങ്കെടുപ്പിക്കാവുന്നതാണ്. അംഗീകൃത അൺ എയിഡഡ്, സ്വാശ്രയ വിദ്യാലയങ്ങൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്ക് എന്നീ വിദ്യാഭാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിദ്യാർത്ഥികളുടെ പങ്കാളിത്തം സംബന്ധിച്ച് ഹെഡ് മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സാക്ഷ്യപത്രം രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
0495-2416900
Share news