KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; സ്വർണ്ണവും, ഫോണും കവർന്നു

.

കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച. പാലാരിവട്ടത്ത് വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം അരങ്ങേറിയത്. ഇതര സംസ്ഥാനക്കാരികളായ യുവതികളടക്കമാണ് അതിക്രമത്തിനിരയായത്. വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതികൾ സ്വർണ്ണവും, മൂന്നു ലക്ഷത്തിലധികം വില വരുന്ന മൊബൈൽ ഫോണും, ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും കവരുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുപിഐ വഴി പന്ത്രണ്ടായിരം രൂപയും പ്രതികൾ കൈപ്പറ്റി. പ്രതികളായ അഞ്ചംഗ സംഘത്തിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. രണ്ടു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Share news