ചെങ്ങോട്ടുകാവ് മേലൂർ സ്വദേശിയായ യുവാവ് കിണറിൽ വീണ് മരിച്ചു
ചെങ്ങോട്ടുകാവ്: മേലൂർ സ്വദേശിയായ യുവാവ് കിണറിൽ വീണ് മരിച്ചു. മേലൂർ പുനത്തിൽ കുറ്റി മീത്തൽ വീട്ടിൽ താമസിക്കുന്ന അഖിൽരാജ് (24) ആണ് ഇന്ന് വൈകുന്നേരം 6.30 ഓടെ വീടിനു സമീപത്തുള്ള കിണറിൽ വീണ് മരണപ്പെട്ടത്. അറിയിപ്പ് കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് യുവാവിനെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. മോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
.

.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ എം, ജിനീഷ് കുമാർ, നിധി പ്രസാദ് ഇ എം, രജിലേഷ് സി എം, സജീഷ് എം ഹോം ഗാർഡ് മാരായ അനിൽകുമാർ പി എം, പ്രദീപ് സി, പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



