പിഎം ശ്രീ വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വി ശിവൻകുട്ടി
ബോയ്സ്- ഗേൾസ് സ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കുന്ന കാര്യത്തിൽ സർക്കാർ പിന്നോട്ടാണ് പോകുന്നതെന്നും വി ശിവൻകുട്ടി വിമർശിച്ചു. 53 സ്കൂളുകൾ എൽഡിഎഫിന്റെ കാലത്ത് മിക്സഡ് സ്കൂളുകളാക്കി. കാലഘട്ടത്തിന്റെ ആവശ്യമായ സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയരുതെന്ന് വി ശിവൻകുട്ടി പറഞ്ഞു. തലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി വേട്ട അംഗീകരിക്കാൻ കഴിയില്ല. ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിട്ട പോലെയാണ് പൊലീസ് ഇവിടെയും പ്രവർത്തിച്ചത്.

വിദ്യാർത്ഥികൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണം. സമാധാനപരമായ സാഹചര്യം ഉണ്ടാകാൻ പൊലീസ് മുൻകൈ എടുക്കണമെന്നും വി ശിവൻകുട്ടി പറഞ്ഞു. ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിലും അദ്ദേഹം പ്രതികരിച്ചു. എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തല്ലുകയാണ്. സിപിഐഎം നേതാക്കൾ ആണെങ്കിലേ മാധ്യമങ്ങൾക്ക് വാർത്തയുള്ളൂ. ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രി തെരുവിലിറങ്ങി വെല്ലുവിളിക്കുകയാണ്. അധികാരത്തിലേറി ഏതാനും ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് തമ്മിലടിക്കുകയാണ്. സ്റ്റണ്ട് സിനിമ കാണുന്ന പ്രതീതിയാണെന്നും വി ശിവൻകുട്ടി പറഞ്ഞു.





