ശബരിമലയിൽ ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു
.
തിരുവനന്തപുരം: ശബരിമലയിൽ കന്നിമാസ പൂജയോടനുബന്ധിച്ച് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. ദർശനം ആഗ്രഹിക്കുന്നവർ സ്ലോട്ടുകൾ ഉറപ്പാക്കണം. 16ന് നട തുറക്കും. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി റൂം ബുക്ക് ചെയ്യാം.




