തിക്കോടിയിൽ ഹൈവെ അടിപ്പാത ആവശ്യം ശക്തമാകുന്നു
.
തിക്കോടി: തിക്കോടിയിൽ ഹൈവെ അടിപ്പാതക്കായുള്ള ആവശ്യം ശക്തമാകുന്നു. ചരിത്രപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള തിക്കോടി ടൗൺ പൂർണമായി നാശത്തിന്റെ വക്കിലെത്തിയതോടെ ഹൈവെ വികസനത്തിന്റെ ദുരിതം പേറുന്ന നാട്ടുകാർ അടിപ്പാതക്കായുള്ള സമരം കൂടുതൽ ശക്താമക്കാനായി വിപുലമായ കൺവൻഷൻ വിളിച്ചു ചേർത്തു. പ്രദേശം രണ്ടായി വിഭജിക്കപ്പട്ടതോടെ ആയിരക്കണക്കിന് ആളുകൾ അനുഭവിക്കുന്ന ദുരിതപൂർണമായ യാത്രാക്ലേശവും, കച്ചവടവും, ഓട്ടോ സ്റ്റാന്റുകളും മറ്റും ഇല്ലാതാവുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.
.

.
നാളെ സെപ്തംബർ 6ന് ഞായറാഴ്ച നടക്കുന്ന ബഹുജന കൺവെൻഷൻ വിജയിപ്പിക്കുന്നതിന് ചേർന്ന സ്വാഗത സംഘയോഗം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇരു ഭാഗത്തും മതിലുയർത്തി പണിത ഹെെവേയിൽ രാത്രി അസമയത്ത് യുവതിയെ ഇറക്കി വിട്ടതും തുടർന്ന് സംഘടിച്ച് ബസ് തടയുന്നതുൾപ്പെടെയുളള സമര പരിപാടികൾ നടത്തിയ നാട്ടുകാർ ഏറെ പ്രതീക്ഷയോടെയാണ് ഈ സമരത്തെ കാണുന്നത്. സഹദ് പുറക്കാട് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
.

.
പി.കെ. മുഹമ്മദലി, സജിന ചെത്തിൽ, കെ.പി. ഷക്കീല, ഉസ്ന എ.വി, ബിജു കളത്തിൽ,
കെ.പി. രമേശൻ, എൻ.പി. മുഹമ്മദ്, ജയചന്ദ്രൻ തെക്കേ കുറ്റി, ആർ വിശ്വൻ, എൻ.കെ. കുഞ്ഞബ്ദുള്ള, വി.കെ. മജീദ്, ടി കെ സദാനന്ദൻ, പി.വി. അസീസ് എന്നിവർ സംസാരിച്ചു. ഇ കെ മുഹമ്മദ് മാസ്റ്റർ സ്വാഗതവും ശ്രീധരൻ ചെമ്പുഞ്ചില നന്ദിയും പറഞ്ഞു.



