ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ
.
ആധാറിൽ സൗജന്യമായി പൗരന്മാർക്ക് ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും അവസരം ഡിസംബര്‍ 31 വരെ. ആധാര്‍ ആപ്പിലൂടെയാണ് സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും അവസരമുള്ളത്. ആധാർ കാർഡിൽ സജീവമായ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തവർക്ക് മാത്രമാണ് ഈ സൗജന്യം ലഭിക്കുക. ഇമെയില്‍ ഐഡി ബന്ധിപ്പിക്കുന്നത് വഴി ആധാറുമായി ബന്ധപ്പെട്ട എല്ലാം വിവരങ്ങളും അറിയാൻ സാധിക്കും.

കൂടാത, മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തവർക്ക് ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനും കഴിയും. 2027 ജൂൺ 14 വരെയാണ് പുതുക്കാൻ സാധിക്കുക. https://myaadhaar.uidai.gov.in/ വെബ്സൈറ്റിൽ ഡോക്യൂമെന്റ് അപ്ഡേറ്റ് എന്ന ഓപ്ഷനിലാണ് രേഖകൾ പുതുക്കേണ്ടത്. എന്നാൽ ആധാർ കേന്ദ്രങ്ങളിൽ ഇതിന് 75 രൂപ ചാർജ് ചെയ്യുന്നുണ്ട്. അഞ്ച് വയസ്സിലെയും, അതിനു ശേഷമുള്ള ആധാർ എൻറോൾമെന്റും, അഞ്ച് വയസ്സിലെയും, 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും 17 വയസ്സിനുള്ളിൽ സൗജന്യമാണ്.

അതേ സമയം, മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തവർക്ക് ആധാര്‍ ആപ്പിലൂടെ പുതിയ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനും, രേഖകള്‍ സമര്‍പ്പിച്ചു മേല്‍വിലാസം തിരുത്താനും 75 രൂപയാണ് ചാർജ്. സംസ്ഥാനത്ത് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ചുമതല കേരള സംസ്ഥാന ഐ.ടി മിഷനാണ്. പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും സാധിക്കും.

പരാതി പരിഹാരം: സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442, ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in.



