KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക് ഇടതുമുന്നണി പ്രതിഷേധ മാർച്ച് നടത്തി

.

.

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാർ നയങ്ങൾക്കെതിരെ കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക് ഇടതുമുന്നണി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്തുനിന്ന് പ്രകടനമായെത്തിയ  മാർച്ച് സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ഇ.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു.

.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽജി ലിജീഷ്, നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ, അഡ്വ. കെ. സത്യൻ, ഇ.കെ അജിത്ത്, സി. സത്യചന്ദ്രൻ, പി.കെ വിശ്വനാഥൻ, കബീർ സലാല എന്നിവർ സംസാരിച്ചു. കൺവീനർ കെ. ഷിജു സ്വാഗതവും പി.കെ വിശ്വനാഥൻ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!