വി കെ പത്മനാഭൻ കമ്പോണ്ടർ, കെ പി ഗോപിനാഥൻ അനുസ്മരണം
.
കൊയിലാണ്ടി: പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളായിരുന്ന വി കെ പത്മനാഭൻ കമ്പോണ്ടർ, കെ പി ഗോപിനാഥൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ആർജെഡി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എം കെ പ്രേമൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡണ്ട് പി ടി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി നടത്തി. രാജൻ കൊളാവിപ്പാലം, കെ പി ഗിരീഷ്‌കുമാർ, ചെറിയാവി സുരേഷ്ബാബു, കെ വി ചന്ദ്രൻ, പുനത്തിൽ ഗോപാലൻ മാസ്റ്റർ, എം ടി നാണു മാസ്റ്റർ, കുൽസു റാഷിദ്, മജിഷ സുജു എന്നിവർ സംസാരിച്ചു.



