കൊയിലാണ്ടിയില്‍ ഒരാളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടു
.
കൊയിലാണ്ടിയില്‍ 60 വയസ്സ് തോനിക്കുന്നയാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. രാത്രി 9.15 ഓടെയാണ് സംഭവം. കൊയിലാണ്ടി ബപ്പന്‍കാട് അണ്ടര്‍പ്പാസിനടുത്താണ് മൃതദേഹം കാണപ്പെട്ടത്. തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നുണ്ട്. ട്രാക്കിലൂടെ നടന്നുപോകുകയായിരുന്ന നാട്ടുകാരുടെ ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്കും ഫയര്‍ സ്റ്റേഷനിലേക്കും വിളിച്ചറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചശേഷം നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് മേര്‍ച്ചറിയിലേക്ക് മാറ്റി.




