KOYILANDY DIARY.COM

The Perfect News Portal

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു

.

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി (66) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് വിയോഗം. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയർമാനായി മൂന്ന് പതിറ്റാണ്ടിലേറെയായി സ്ഥാപനത്തെ നയിക്കുകയാണ്. തൊഴിലാളി സംഘമായ ഊരാളുങ്കലിനെ ആധുനിക നിർമ്മാണ-സാങ്കേതിക മേഖലകളിലേക്ക് വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് രമേശൻ പാലേരി. ഏഷ്യയിലെ ആദ്യത്തേയും ഏറ്റവും വലുതുമായ തൊഴിലാളി സഹകരണ സംഘമാണ് യുഎല്‍സിസി.

പരമ്പരാഗത നിർമ്മാണ മേഖലയിൽ നിന്ന് ഊരാളുങ്കലിനെ ഐടി, ടൂറിസം, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് തുടങ്ങി ആധുനിക മേഖലകളിലേക്ക് നയിച്ചതിൽ രമേശൻ പാലേരിയുടെ ദീർഘവീക്ഷണം മുതൽകൂട്ടായിരുന്നു. ആഗോള കടത്തനാടൻ അവാർഡ്, റോബർട്ട് ഓവൻ അവാർഡ്, NHAI ബെസ്റ്റ് പെർഫോമർ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!