മാതൃക റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു
.
കൊയിലാണ്ടി: മാതൃക റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. കേരള പോലീസിൻ്റെ സംസ്ഥാന വ്യാപകമായ ലഹരി വിരുദ്ധ ക്യാമ്പയിൻ പദ്ധതിയായ “ഓപ്പറേഷൻ തൂഫാൻ ദ നർകോ ഹണ്ട് ” എന്ന പദ്ധതിക്ക് മാതൃക റസിഡൻ്റ്സ് അസോസിയേഷൻ പിന്തുണ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.കെ. റയേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ സി.കെ. ജയദേവൻ, നിഷാ ആനന്ദ്, തുടങ്ങിയവരും ടി.എം. രവി, കെ.കെ. അനിൽ കുമാർ, ഗീതാ ഭായി, പ്രമീള, ലെനിന, ജ്യോതി ടീച്ചർ, വി. മുരളീകൃഷ്ണൻ, സെക്രട്ടറി ബാബുരാജ് കാരയിൽ, ഖജാൻജി ജ്യോതീ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനിൽ കുമാർ കെ.കെ, വൈസ് പ്രസിഡണ്ടുമാരായി പ്രമോദ് ജി, ജ്യോതീ കൃഷ്ണൻ, സെക്രട്ടറി സുജിത്ത് എൻ.കെ, ജോയിൻ്റ് സെക്രട്ടറിമാരായി പ്രമീള അനിൽ, റിയേഷ് ബാബു എസ്.കെ, ഖജാൻജിയായി ദേവദാസൻ പി.പി എന്നിവരെ തെരഞ്ഞെടുത്തു.



