KOYILANDY DIARY.COM

The Perfect News Portal

മ്യൂസിക്യൂ കൊയിലാണ്ടി എസ്. ജാനകി അനുസ്മരണം നടത്തി

.

കൊയിലാണ്ടി: മ്യൂസിക്യൂ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം നടത്തി. ശ്രദ്ധ സാമൂഹ്യ പാഠശാലയിൽ വെച്ച് നടന്ന ചടങ്ങ് ചലച്ചിത്ര ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു. എൻ.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി, പാലക്കാട് പ്രേംരാജ്, ഡോ. മോഹനൻ നടുവത്തൂർ, നവീന വിജയൻ, അഡ്വ. കെ.ടി. ശ്രീനിവാസൻ, ചന്ദ്രൻ കാർത്തിക, ഷൈനി കൃഷ്ണ, സായി പ്രസാദ് ചിത്രകൂടം എന്നിവർ സംസാരിച്ചു.

 

ഫുട്ബോൾ ലോകകപ്പിന്റെ മാതൃക കളിമണ്ണിൽ തീർത്ത് പ്രശംസ നേടിയ അമർനാഥിനുള്ള ഉപഹാരം ചന്ദ്രശേഖരൻ തിക്കോടി സമർപ്പിച്ചു. എൻ.വി മുരളി സ്വാഗതം പറഞ്ഞു. തുടർന്ന് മ്യൂസിക്യൂവിലെ ഗായകർ എസ്. ജാനകിയുടെ പാട്ടുകൾ പാടി ഗാനാഞ്ജലി അവതരിപ്പിച്ചു.

 

Share news
error: Content is protected !!