ഓപ്പറേഷന്‍ തൂഫാന് പിന്തുണയേകി “മാതൃക റസിഡൻ്റ്സ് അസോസിയേഷൻ” വാർഷിക ജനറൽ ബോഡി യോഗം
കൊയിലാണ്ടി: കേരള പോലീസ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ആരംഭിച്ച “ഓപ്പറേഷൻ തൂഫാൻ, ദ നർകോ ഹണ്ട് ” പദ്ധതിക്ക് പിന്തുണയേകി “മാതൃക റസിഡൻ്റ്സ് അസോസിയേഷൻ” വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. യോഗം നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ഉൽഘാടനം ചെയ്തു. കൗൺസിലർമാരായ ജയദേവൻ സി.കെ, നിഷാ ആനന്ദ് എന്നിവര്‍ സംസാരിച്ചു. റിയേഷ് ബാബു എസ്.കെ അദ്ധ്യക്ഷത വഹിച്ചു. രവി .ടി.എം, അനിൽകുമാർ, ഗീതാഭായി, പ്രമീള,ലെനിന, ജ്യോതി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മുരളീകൃഷ്ണൻ സ്വാഗതം പറഞ്ഞു,
.

.
സെക്രട്ടറി ബാബുരാജ് കാരയിൽ റിപ്പോർട്ടും, വരവ് ചെലവ് കണക്ക് ഖജാൻജി ജ്യോതീ കൃഷ്ണനും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: അനിൽകുമാർ കെ.കെ, വൈസ് പ്രസിഡൻ്റ്മാരായി പ്രമോദ്.ജി, ജ്യോതി കൃഷ്ണൻ. സെക്രട്ടറി: സുജിത്ത്. എൻ.കെ, ജോയിൻ്റ് സെക്രട്ടറിമാരായി പ്രമീള അനിൽ റിയേഷ്ബാബു. എസ്.കെ,
ഖജാൻജിയായി: ദേവദാസൻ പി .പി എന്നിവരെ തെരഞ്ഞെടുത്തു.



