നഗരസഭ ഓഫീസ് അക്രമിച്ച കേസിൽ കോൺഗ്രസ്സ് നേതാക്കളെ കോടതി വെറുതെ വിട്ടു
.
കൊയിലാണ്ടി: 2020 ൽ നടന്ന നഗരസഭ ഓഫീസ് മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ ഭാഗമായി കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ചുമത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. DCC ജനറൽ സെക്രട്ടറി വി.വി. സുധാകരൻ, മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, സേവാദൾ ദേശീയ ചുമതലയുള്ള വേണുഗോപാലൻ പാവൻ വീട്ടിൽ, ബ്ലോക്ക് വൈ. പ്രസിഡന്റ് മനോജ് പയറ്റുവളപ്പിൽ, കൗൺസിലർ റാഷിദ് മുത്താമ്പി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
.

.
അഡ്വ. രഞ്ജിത് ശ്രീധർ, അഡ്വ പി.ടി. ഉമേന്ദ്രൻ, എന്നിവർ നേതാക്കൾക്ക് വേണ്ടി ഹാജരായി. വിധി നീതിയുടെ വിജയമാണെന്ന് അഭിഭാഷകർ പറഞ്ഞു. DCC ജന: സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തോറോത്ത്, മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾക്ക് സ്വീകരണം നൽകി.



