കണ്ണൂരിൽ കാറിന് മുകളില്‍ മരം കടപുഴകി വീണു: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
.
കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരിയില്‍ കാറിന് മുകളില്‍ മരം കടപുഴകി വീണു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൊതേരി ഭഗവാന്‍ പീടികയ്ക്ക് സമീപത്താണ് അപകടം ഉണ്ടായത്. കനത്ത മഴയില്‍ റോഡരികിലെ കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. മട്ടന്നൂരില്‍ നിന്നും അഗ്‌നിശമന വിഭാഗവും നാട്ടുകാരും എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മരത്തിന്റെ ചില ശിഖരങ്ങളാണ് കാറിന് മുകളില്‍ പതിച്ചത്. ഇതിനാല്‍ പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് മരം മുറിച്ച് മാറ്റാന്‍ കഴിഞ്ഞത്.




