KOYILANDY DIARY.COM

The Perfect News Portal

ധാർമ്മിക മുന്നേറ്റം കാലഘട്ടത്തിൻ്റെ ആവശ്യം; പി എൻ അബ്ദുൽ ലത്തീഫ് മദനി

.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്ന വിസ്ഡം കൾച്ചറൽ സെൻ്ററിൻ്റെ നിർമ്മാണോദ്‌ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി നിർവ്വഹിച്ചു. ഏക ദൈവാരദനയുടെ അടിസ്ഥാനത്തിലുള്ള ധാർമിക മുന്നേറ്റമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി മുസ്‌ലിം കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ബി എച്ച് അഹമ്മദ് അധ്യക്ഷത വഹിച്ചു.
വിശുദ്ധ ഖുർആനും പ്രവാചകചര്യയും അതിൻ്റെ പ്രഥമ സംബോധിതർ മനസ്സിലാക്കിയതിൽ നിന്നും വ്യതിചലിച്ച്  വ്യാഖ്യാനിക്കുന്നതാണ്
സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുസ് ലിം സമൂഹത്തിൽ പ്രചരിക്കാൻ കാരണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. സൊസൈറ്റി സെക്രട്ടറി എൻ. എൻ സലിം റിപ്പോർട്ട് അവതരിപ്പിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി, സി. പി സലിം, ജില്ലാ വൈസ് പ്രസിഡണ്ട് മുജാഹിദ് ബാലുശ്ശേരി, സെക്രട്ടറി കെ ജമാൽ മദനി, ജില്ലാ പ്ലാനിംഗ് കമ്മിറ്റിയംഗം വി.പി ഇബ്രാഹിംകുട്ടി, കൊയിലാണ്ടി നഗരസഭ മുനിസിപ്പൽ കൗൺസിലർ കെ എം ഷമീം എന്നിവർ സംസാരിച്ചു. കൊയിലാണ്ടി മുസ്‌ലിം കൾച്ചറൽ ആൻ്റ് ചാരിറ്റബ്ൾ സൊസൈറ്റി ജനറൽ സെക്രട്ടറി അഡ്വ. കെ പി പി അബൂബക്കർ സ്വാഗതവും പ്രൊജക്ട് കൺവീനർ വി പി വി ബഷീർ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!