KOYILANDY DIARY.COM

The Perfect News Portal

ബാബ ആറ്റോമിക് റിസർച്ച് സെന്ററിൽ സയന്റിസ്റ്റായി നിയമനം ലഭിച്ച ബാലഗോപാലിനെ ആദരിച്ചു

.
ബാലുശ്ശേരി: ബാബ ആറ്റോമിക് റിസർച്ച് സെന്ററിൽ സയന്റിസ്റ്റായി നിയമനം ലഭിച്ച ബാലഗോപാലിനെ വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ കമ്മിറ്റി ആദരിച്ചു. കഠിനമായ പരീക്ഷകളോടും അഭിമുഖങ്ങളോടും പൊരുതി ജയിച്ച ബാലഗോപാൽ ബാലുശ്ശേരി കൈരളി റോഡിലെ നീലാഞ്ജനത്തിൽ ഡോക്ടർ സുരേഷ് ബാബുവിന്റെയും ബീനയുടെയും മകനാണ്. ചടങ്ങിൽ ജില്ല ജോ: സെക്രട്ടറി പി ആർ രഘുത്തമൻ, പി പി വിജയൻ, സി എം സന്തോഷ്‌, രഞ്ജിത് കേളി, പി കെ ഷാജി, റെഷീദ് മുബാറക് എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!